ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
മഹിള കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായിരുന്ന ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പെടെയാണ് പുറത്താക്കല്‍.
പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കിയതായി കാണിച്ചുള്ള കെ.പി.സി.സി പ്രസിഡന്റിന്റ വാര്‍ത്താക്കുറിപ്പില്‍ കാരണം വ്യക്തമാക്കിയിട്ടില്ല. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ലതിക കെ.പി.സി.സിക്ക് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. ഇതില്‍ ലതികയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
ലതിക ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുക കൂടി ചെയ്തതോടെ പുറത്താക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു.