കിറ്റെക്‌സ് ഗ്രൂപ്പിനെ കർണാടകയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
കേരളാ സർക്കാരിനെതിരെ ആരോപണമുയർത്തിയ കിറ്റെക്‌സ് ഗ്രൂപ്പിനെ കർണാടകയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കിറ്റെക്‌സ് എംഡി സാബു ജേക്കബുമായി സംസാരിച്ചുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പിന്തുണയോടെ കർണാടകയിൽ നിക്ഷേപത്തിനുള്ള അവസരവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു
നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ എല്ലാം മുന്നേറി. എന്നാൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള മത്സരങ്ങളുടെ ഭാഗമാകാൻ കേരളം ഒരിക്കലും താത്പര്യം കാണിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.