Sunday, January 5, 2025
Kerala

കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി വൈദ്യരത്‌നം പത്മഭൂഷൺ പി കെ വാര്യർ അന്തരിച്ചു

ആയുർവേദത്തെ ലോകപ്രശസ്തിയിലേക്ക് ഉയർത്തിയ മഹാവൈദ്യൻ ഡോ. പി കെ വാര്യർ അന്തരിച്ചു. 100 വയസ്സായിരുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി കൂടിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് സ്വവസതിയായ കൈലാസ മന്ദിരത്തിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്

1999ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീയും 2011ൽ പത്മഭൂഷണും നൽകി ആദരിച്ചിരുന്നു. 1921 ജൂൺ 5ന് മലപ്പുറം കോട്ടയ്ക്കലിലാണ് അദ്ദേഹത്തിന്റെ ജനനം. 1942ൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി. അദ്ദേഹത്തിന്റെ ആത്മകഥയായ സ്മൃതിപർവം കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു. നിരവധി പുരസ്‌കാരങ്ങൾക്കും അവാർഡുകൾക്കും അർഹനാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *