Monday, January 6, 2025
National

കർണാടകയിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സുമലത

ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് കർണാടക മാണ്ഢ്യയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലത. ബിജെപിക്ക് പൂർണമായ പിന്തുണ പ്രഖ്യാപിക്കുന്നതായി സുമലത പറഞ്ഞു. മൈസൂരു – ബെംഗളൂരു പത്തുവരിപ്പാത ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താനിരിക്കെയാണ് സുമലതയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം.

“എന്നെ പിന്തുണയ്ക്കുന്നവരോടും അഭ്യുദയ കാംക്ഷികളോടും അഭിപ്രായം ചോദിച്ചതിനു ശേഷം ഞാൻ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നു. ഇന്ന്, ഞാൻ നരേന്ദ്ര മോദി സർക്കാരിന് പൂർണ പിന്തുണ നൽകുന്നു. ആളുകൾക്ക് അവരവരുടെ അഭിപ്രായം പറയാം. പക്ഷേ, എനിക്ക് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വിശ്വാസമുണ്ട്. അദ്ദേഹത്തെ ലോകം മുഴുവൻ ആദരിക്കുന്നുണ്ട്.”- സുമലത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *