മാനനഷ്ടക്കേസ്: ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്; നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണം
മാനനഷ്ടക്കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്. ടിഎംസി എംപിയും മുഖ്യമന്ത്രി മമതാ ബാനർജിയുടെ ബന്ധുവുമായ അഭിഷേക് ബാനർജി നൽകിയ കേസിലാണ് കൊൽക്കത്ത കോടതി സമൻസ് അയച്ചത്.
തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാനാണ് നിർദേശം. 2018ൽ നടന്ന ബിജെപി റാലിക്കിടെ അഭിഷേക് ബാനർജിയെ അഴിമതിക്കാരനെന്ന് വിളിച്ചതാണ് കേസിനാധാരം.
ഇന്ത്യൻ ശിക്ഷാനിയമം 500ാം വകുപ്പ് പ്രകാരം മാനനഷ്ടക്കേസിൽ മറുപടി നൽകാൻ കുറ്റാരോപിതൻ നേരിട്ടോ അഭിഭാഷകൻ മുഖാന്തരമോ ഹാജരാകണമെന്ന് കോടതി പറയുന്നു.