പ്രധാനമന്ത്രി പങ്കെടുത്ത നേതാജി അനുസ്മരണത്തിൽ ജയ് ശ്രീറാം വിളി; പ്രസംഗം നിർത്തി മമതാ ബാനർജിയുടെ പ്രതിഷേധം
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത നേതാജി അനുസ്മരണ പരിപാടിയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ബിജെപിക്കാരുടെ ശ്രമം. മമത പ്രസംഗിക്കുമ്പോൾ ജയ് ശ്രീറാം മുദ്രവാക്യം വിളിച്ചാണ് തടസ്സപ്പെടുത്താൻ ശ്രമിച്ചത്.
സർക്കാർ പരിപാടിക്ക് അന്തസ്സുണ്ടാകണമെന്നാണ് കരുതുന്നത്. ഇതൊരു രാഷ്ട്രീയ പരിപാടിയല്ല. ഒരാളെ ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് നിങ്ങൾക്ക് ചേർന്നതല്ല. പ്രതിഷേധമെന്ന നിലയിൽ ഞാൻ തുടർന്ന് സംസാരിക്കാനില്ലെന്ന് വ്യക്തമാക്കി മമത പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു
ഒരു വർഷം നീണ്ടുനിൽക്കുന്ന നേതാജിയുടെ ജന്മദിനാഘോഷങ്ങൾ കൊൽക്കത്ത വിക്ടോറിയ മെമ്മോറിയയിൽ വെച്ച് നടക്കുമ്പോഴാണ് സംഭവം. ചടങ്ങിൽ മുഖ്യമന്ത്രിയെ പ്രസംഗിക്കാൻ വിളിച്ചപ്പോൾ തന്നെ ഒരു കൂട്ടം ബിജെപിക്കാർ ജയ് ശ്രീറാം മുദ്രവാക്യം മുഴക്കുകയായിരുന്നു.