വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ആക്രമിക്കാൻ ശ്രമം, തടയാനെത്തിയ യുവാവ് വെടിയേറ്റ് മരിച്ചു
മധ്യപ്രദേശിലെ ഇൻഡോറിൽ യുവാവ് വെടിയേറ്റ് മരിച്ചു. യുവതിയെ അക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച 20 കരന്റെ തലയിൽ വെടിയേൽക്കുകയായിരുന്നു. സംസ്‌കർ വർമ (20) ആണ് കൊല്ലപ്പെട്ടത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
ഇൻഡോർ റെയിൽവേ സ്‌റ്റേഷന് സമീപം നിൽക്കുകയായിരുന്ന പെൺകുട്ടിയോട് പ്രതി രാഹുൽ യാദവ്(23) വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ യുവതി ഇത് നിരസിച്ചു. തുടർന്ന് രാഹുൽ പിസ്റ്റൾ എടുത്ത് പെൺകുട്ടിക്ക് നേരെ ചൂണ്ടി. നിലവിളി കേട്ട് സംസ്‌കർ വർമ ഓടിയെത്തി. യുവതിയെ രക്ഷിക്കുന്നതിനിടെ തലയിൽ വെടിയേറ്റു.
സംഭവ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. യാദവും കുടുംബാംഗങ്ങളും ഒളിവിലാണ്. ശർമയുടെ മരണത്തെ തുടർന്ന് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആളുകൾ പൊലീസ് കൺട്രോൾ റൂമിന് പുറത്ത് പ്രതിഷേധിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.