ഉത്തർ പ്രദേശിൽ പ്രണയാഭ്യർത്ഥന നിരസിച്ച 15കാരിയെ വെടിവച്ച് കൊന്നു
പ്രണയാഭ്യർത്ഥന നിരസിച്ച 15 വയസുകാരിയെ വെടിവച്ച് കൊന്നു. ഉത്തർ പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹോദരി നിഷയ്ക്കൊപ്പം മടങ്ങിവരികയായിരുന്ന അനുരാധയുടെ തലയിൽ 22കാരനായ അരവിന്ദ് വിശ്വകർമ വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥനത്തുവച്ച് തന്നെ കുട്ടി മരണപ്പെട്ടു. പ്രതി ഒളിവിലാണ്.