രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ച് ഡിജിസിഐ
രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ച് ഡിജിസി. ഓക്‌സ്‌ഫോർഡ് സർവകലാശാല-ആസ്ട്രനെക എന്നിവയുടെ സഹകരണത്തോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ് വാക്‌സിനും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനുമാണ് അടിയന്തര ഉപയോഗ അനുമതി.
നിയന്ത്രിത രീതിയിലാകും വാക്‌സിൻ വിതരണം നടത്തുക. വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമ തീരുമാനമെടുത്തത്. രാവിലെ 11 മണിയോടെ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വാക്‌സിന് അനുമതി നൽകുന്നതായി ഡിജിസിഐ അറിയിച്ചത്.
കൊവിഷീൽഡ് വാക്‌സിന് ഡോസിന് 250 രൂപയും കൊവാക്‌സിന് 350 രൂപയുമാണ് നിർദേശിച്ചിരിക്കുന്നത്. ബുധനാഴ്ചയോടെ ആദ്യഘട്ട വാക്‌സിൻ വിതരണം ആരംഭിക്കും. കൊവാക്‌സിന്റെ രണ്ട് ഡോസുകൾക്ക് ഇടയിലുള്ള ഇടവേള 28 ദിവസമാണ്.