ഭക്ഷ്യധാന്യത്തിന് കേരളത്തിന്റെ പണം തിരിച്ചുവാങ്ങുന്ന കേന്ദ്ര നിലപാട് മനുഷ്യത്വരഹിതം: സിതാറാം യെച്ചൂരി
പ്രളയസമയത്തടക്കം കേരളത്തിന് നൽകിയ ഭക്ഷ്യ ധാന്യത്തിന്റെ പണം കേന്ദ്രം തിരികെ വാങ്ങുന്നത് മനുഷ്യത്വ രഹിതമെന്ന് സിപിഐഎം ദേശീയ സെക്രട്ടറി സിതാറാം യെച്ചൂരി.അനുവദിക്കുന്ന ഭക്ഷ്യധാന്യത്തിന് വേണ്ട പണം സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകണം എന്ന കേന്ദ്ര സർക്കാറിൻ്റെ രാജ്യസഭയിലെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പെങ്ങും കേട്ടുകേൾവി പോലും ഇല്ലാത്ത നടപടിയാണ് കേന്ദ്രത്തിൻ്റേത്.ജി എസ്ടിയിൽ നിന്ന് അധിക വരുമാനം ലഭിച്ച സാഹചര്യത്തിലെങ്കിലും സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരം പണം ഈടാക്കുന്നത് നിർത്തലാക്കണം എന്നും യെച്ചൂരി ആവശ്യപ്പെട്ടു.പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ലെന്നും പണം നൽകുന്നതിൽ കേരളം വീഴ്ച്ച വരുത്തിയെന്നുമുള്ള പൊതുവിതരണമന്ത്രി പിയുഷ് ഗോയൽ രാജ്യസഭയിലെ ചോദ്യോത്തരവേളയിൽ കുറ്റപ്പെടുത്തി.
ഗുജറാത്തിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലും ഹിന്ദുത്വ വോട്ടുകൾ ഏകീകരിക്കപ്പെട്ടു. വർഗീയ ധ്രുവീകരണ രാഷ്ട്രീയം ഭാവിയിൽ എങ്ങനെ ആയിരിക്കുമെന്നതിന്റെ ഉദാഹരണമാണ് ഗുജറാത്ത്. ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ വോട്ട് ചെയ്തതിന്റെ ഭാഗമായാണ് സിപിഐഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതെന്നും സീതാറാം യെച്ചൂരി പറഞ്ഞു