Wednesday, January 8, 2025
Kerala

ഭരണഘടനാ വിരുദ്ധമായി കേന്ദ്ര ഏജൻസികൾ സർക്കാരിനെ ആക്രമിക്കുന്നു: യെച്ചൂരി

കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജൻസികൾ ഭരണഘടനാവിരുദ്ധമായി സർക്കാരിനെ ആക്രമിക്കുകയാണെന്ന് യെച്ചൂരി ആരോപിച്ചു. ഭരണ തുടർച്ചയുണ്ടാകുമെന്നും തുടർ ഭരണത്തിലൂടെ എൽഡിഎഫ് ചരിത്രം തിരുത്തുമെന്നും യെച്ചൂരി പറഞ്ഞു

തൃക്കരിപ്പൂർ മണ്ഡലത്തിൽ എം രാജഗോപാലിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021ൽ എൽ ഡി എഫ് തുടർ ഭരണം നേടി ചരിത്രം തിരുത്തും. ഭരണഘടന അട്ടിമറിക്കുന്ന കേന്ദ്രസർക്കാരിനെതിരെ കേരളം ബദലാകുകയാണ്. ഇടതുപക്ഷത്തെ വിജയിപ്പിക്കേണ്ടത് ചരിത്ര ദൗത്യമാണ്. മോദി ഇന്ത്യയെ വിൽക്കുകയാണ് അത് അനുവദിക്കാനാകില്ലെന്നും യെച്ചൂരി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *