പാലക്കാട് പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ ( 74) ഭാര്യ ഇന്ദിര (70), എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് സമീപം ഉളള വിറകുപുരയിലാണ് മൃതദേഹം കണ്ടെത്തിയത്. വിറകുപുരയിലെ മര പത്തായത്തിന് മുകളിൽ പരസ്പരം കയറു കൊണ്ടു കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ. ശരീരത്തിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാത്രി രണ്ട് മണിയോടെ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. ദമ്പതികൾക്ക് മൂന്ന് പെണ്മക്കൾ ആണ്. മൂവരും വിവാഹിതരാണ്.