രാജ്യത്ത് ഗബ്ബർ സിംഗ് ടാക്‌സും തൊഴിലില്ലായ്മയുടെ സുനാമിയും; രാഹുൽ ഗാന്ധി
പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപി ഭരണത്തിൽ പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില വർധിച്ചതോടെ ‘ഗബ്ബർ സിംഗ് ടാക്‌സ്’ കൊള്ളയുടെയും, തൊഴിലില്ലായ്മയുടെയും സുനാമിയാണ് ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.
മോദി സൃഷ്ടിച്ച തടസ്സങ്ങൾ ജനങ്ങളെ തളർത്തിയെന്നും, ജനദ്രോഹ നയങ്ങൾ നിർത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ 30 അടി വെങ്കല പ്രതിമ അനാച്ഛാദനം ചെയ്‌തതിന് ശേഷം, ആന്ധ്രാപ്രദേശിലെ ഭീമാവരത്ത് നടന്ന ഒരു വലിയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം അമർനാഥ യാത്രാ ദുരന്തത്തിൽ രാഹുൽ അനുശോചനം രേഖപ്പെടുത്തി. അമർനാഥ് ഗുഹയ്ക്ക് സമീപം മേഘവിസ്ഫോടനത്തിൽ നിരവധി ഭക്തരെ കാണാതാവുകയും മരിക്കുകയും ചെയ്ത വാർത്ത അത്യന്തം ദുഃഖകരമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.