പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യൻ സന്ദർശനം ഇന്ന് സമാപിയ്ക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യൻ സന്ദർശനം ഇന്ന് സമാപിയ്ക്കും. രാവിലെ ഏഴേ കാലിന് ബന്ദിപ്പൂർ ടൈഗർ റിസർവും തുടർന്ന് മുതുമല ടൈഗർ റിസർവിലെ തെപ്പക്കാട് ആനക്യാംപും സന്ദർശിയ്ക്കും. വനപാലകരോടൊപ്പം അൽപ സമയം സംവദിയ്ക്കും. ഓസ്കർ അവാർഡ് നേടിയ ദി എലഫൻ്റ് വിസ്പറേഴ്സിലെ ബൊമ്മിയെയും ബെല്ലിയെയും പ്രധാനമന്ത്രി കാണും. പതിനൊന്ന് മണിയ്ക്ക് മൈസൂരുവിലെ കർണാടക ഓപ്പൺ സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ ടൈഗർ പ്രൊജക്ടിൻ്റെ അൻപത് വർഷങ്ങൾ എന്ന പരിപാടിയും ഉദ്ഘാടനം ചെയ്യും. അതിനു ശേഷം ഡൽഹിയിലേയ്ക്ക് മടങ്ങും.