Saturday, October 19, 2024
National

ഇടതുപക്ഷത്തിന്റെ ഉപദേശം കോൺഗ്രസിനും ഇന്ത്യയ്ക്കും ഗുണം ചെയ്തു: സീതാറാം യെച്ചൂരി

ഇടതുപക്ഷത്തിന്റെ ഉപദേശം കോൺഗ്രസ് ഗൗരവമായി എടുത്തപ്പോഴെല്ലാം അത് പാർട്ടിക്കും ഇന്ത്യയ്ക്കും ഗുണം ചെയ്തുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന് നല്ല നാളുകൾ വരാൻ മതേതര ശക്തികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ പ്രണബ് മുഖർജി ലെഗസി ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘പ്രണബിനെ ഓർമ്മിക്കുന്നു’ എന്ന ചർച്ചയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഞങ്ങളെ ഉപദേശിക്കാനും നയിക്കാനും പ്രണബ് മുഖർജി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസിനെയും ഇടതുപാർട്ടികളെയും ബന്ധിപ്പിക്കുന്നതിൽ പ്രണബ് മുഖർജി വഹിച്ച പങ്ക് വലുതെന്ന് യെച്ചൂരി പറഞ്ഞു.രാജ്യത്തിന്റെ നല്ല നാളുകൾക്കായി, മതേതര ശക്തികൾ ഒരുമിച്ച് പ്രവർത്തിക്കണം. ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് ഞാൻ പ്രണബ് മുഖർജിയിൽ നിന്ന് പഠിച്ചതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

അതേസമയം അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരിയിൽ കോൺഗ്രസും സിപിഐഎമ്മും കൈകോർക്കാനൊരുങ്ങുകയാണ്. സീതാറാം യെച്ചൂരി ഞായറാഴ്ച ത്രിപുരയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് അജോയ് കുമാറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

Leave a Reply

Your email address will not be published.