മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചു
മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു. നാല് തവണ ഗുജറാത്തിന്റെ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. സോളങ്കിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു
1980കളിൽ ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലിം സഖ്യമുണ്ടാക്കിയാണ് നാല് തവണ അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചത്. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം വിദേശകാര്യ മന്ത്രിയാകുന്നത്.