ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി
ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റി ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണി തുടങ്ങിയത്.
എട്ട് മണിയോടെ തന്നെ സ്‌ട്രോങ്ങ് റൂം തുറന്നു. ഗുജറാത്തിൽ 33 ജില്ലകളിലായി 37 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ഗുജറാത്തിൽ 182 ഒബ്സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിരിക്കുന്നത്.
ഇരുസംസ്ഥാനങ്ങളിലേയും ലീഡ് നില ഒരേസമയം പ്രേക്ഷകരിലേത്ത് എത്തിക്കാൻ ട്വന്റിഫോർ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.