കോയമ്പത്തൂർ സ്ഫോടനം; മൂന്നു പേർ റിമാൻഡിൽ
കോയമ്പത്തൂർ സ്ഫോടനത്തിൽ എൻഐഎ അറസ്റ്റു ചെയ്ത മൂന്നു പേരെയും റിമാൻഡു ചെയ്തു. ഈ മാസം 22 വരെയാണ് റിമാൻഡ്. പിടിയിലായ ഉമർ ഫാറൂഖ്, ഫിറോസ് ഖാൻ, മുഹമ്മദ് തൗഫിഖ് എന്നിവരെ പുഴൽ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. പൂനമല്ലി എൻഐഎ കോടതിയാണ് റിമാൻഡു ചെയ്തത്.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീനുമായി ഇവര്‍ നിരന്തരം ബന്ധം പുലര്‍ത്തി. സ്‌ഫോടക വസ്തുക്കള്‍ വാങ്ങാനുള്ള സഹായികളായി പ്രവര്‍ത്തിച്ചുവെന്നും എന്‍ഐഎ വ്യക്തമാക്കി.