107 കിലോ ഹാഷിഷും ക്രിസ്റ്റൽ മെത്തുമായി അബുദാബിയിൽ ആറംഗ സംഘം പിടിയിൽ
107 കിലോ മയക്കുമരുന്നുമായി അബുദാബിയിൽ ആറംഗ സംഘം പിടിയിൽ. ഹാഷിസും ക്രിസ്റ്റൽ മെത്തും കൈവശം വക്കുകയും കടത്താൻ ശ്രമിക്കുകയും ചെയ്ത സംഘമാണ് അബുദാബി പൊലീസിൻ്റെ പിടിയിലായത്. പിടിയിലായത് അറബ്, ഏഷ്യൻ വംശജരാണെന്ന് പൊലീസ് പറയുന്നു.
‘സീക്രട്ട് ഹൈഡിങ്ങ്സ്’ എന്ന ഓപ്പറേഷൻ വിജയമായിരുന്നു. വിവിധ ഇടങ്ങളിലായാണ് സംഘാംഗങ്ങൾ മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നത്. മയക്കുമരുന്നുകൾ കുഴിയിലാക്കി മൂടുന്നതിനിടെയാണ് ഇവർ പിടിയിലായത്.”- അബുദാബി പൊലീസിൻ്റെ ആൻ്റി നാർക്കോട്ടിക്സ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ താഹെർ ഗരീബ് അൽ ദഹേരി പറഞ്ഞു. മയക്കുമരുന്ന് കടത്താൻ വ്യത്യസ്തമായ മാർഗങ്ങളാണ് ഇപ്പോൾ കുറ്റവാളികൾ സ്വീകരിക്കുന്നതെന്നും അതിനെയൊക്കെ പ്രതിരോധിക്കാൻ അബുദാബി പൊലീസ് സജ്ജമാണെന്നും ഗരീബ് അൽ ദഹേരി കൂട്ടിച്ചേർത്തു.