ഡിസംബർ 8ന് ഭാരത് ബന്ദ്
ന്യൂഡല്‍ഹി: രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം. പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസംബര്‍ എട്ട് (ചൊവ്വാഴ്ച) ‘യാണ് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. അന്നേദിവസം രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കർഷകർ അറിയിച്ചു.
ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് നിലവില്‍ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു.