സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ ഓണോത്സവത്തിന് കഴിയും; മലയാളികൾക്ക് ആശംസയുമായി അമിത് ഷാ
തിരുവോണ നാളിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസയുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. മുൻവർഷങ്ങളിൽ ഓണത്തിന് വാമനജയന്തി ആശംസകൾ നേർന്നിരുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കുറി തിരുവോണ ദിനാശംസകൾ ആണ് നേർന്നത്.
എല്ലാവർക്കും എന്റെ ഹൃദയംഗമമായ ഓണാശംസകൾ. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ ഓണോത്സവത്തിന് കഴിയും. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു – അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
ഇതിനിടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇതിനിടെ ഓണാശംസകൾ നേർന്നു. ഓണം സമത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുമെന്ന് പറഞ്ഞ രാഷ്ട്രപതി ലോകത്തെമ്പാടുമുള്ള ഇന്ത്യാക്കാർക്കും ഓണാശംസകൾ നേർന്നു. ഓണം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്‍റെ ചൈതന്യം വർധിപ്പിക്കട്ടെയെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി കഠിനാധ്വാനികളായ കർഷകരുടെ പ്രധാന്യവും ഓർമപ്പെടുത്തി. ലോകത്തെമ്പാടുമുള്ള മലയാളി സമൂഹത്തിന് പ്രധാനമന്ത്രി ഓണാശംസകൾ നേർന്നു.