കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തിൽ വലിയ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തിൽ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാം തരംഗത്തിന്റെ ഭീഷണി വർധിക്കുകയാണ്. വൈറസിന്റെ തുടർ ജനിതകമാറ്റത്തിന് വലിയ സാധ്യതയുണ്ടെന്നും ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞു
നിലവിൽ രാജ്യത്തെ രോഗികളിൽ 80 ശതമാനവും ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ആഘോഷങ്ങൾ നടത്താനുള്ള സമയമായിട്ടില്ല. വാക്‌സിനേഷന്റെയും രോഗ നിർണ പരിശോധനകളുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകണം. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രതിരോധത്തിന് ഊന്നൽ നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.