Monday, January 6, 2025
National

വീട്ടിലെത്തി അവിഹിത ബന്ധത്തിന് നിര്‍ബന്ധിച്ചു; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; അയല്‍വാസിയുടെ ബ്ലാക്ക് മെയിലിങ്; യുവതി ജീവനൊടുക്കി

മീററ്റ്: അയല്‍വാസിയുടെ ബ്ലാക്ക് മെയിലിങിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് അയല്‍വാസിക്കെതിരെ പരാതിയുമായി ഭര്‍ത്താവ് രംഗത്തെത്തി. ഉത്തര്‍പ്രദേശ് മീററ്റ് ജില്ലയിലെ 28കാരിയാണ് ആത്മഹത്യ ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് സന്ദീപ് പൊലീസില്‍ പരാതി നല്‍കി.

രണ്ട് പേര്‍ ചേര്‍ന്നാണ് ഭാര്യയെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചത്. ഇതില്‍ അര്‍ജുന്‍ എന്ന യുവാവിന്റെ നിരന്തരമായ ചൂഷണത്തെ തുടര്‍ന്നാണ് ഭാര്യ ജീവനൊടുക്കിയതെന്ന് ഭര്‍ത്താവ് പറയുന്നു. ഓഗസ്റ്റ് 25ന് വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

നിരന്തരമായി വീട്ടിലെത്തുന്ന അര്‍ജുന്‍ അവരെ അവിഹിത ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും അതിന് പിന്നാലെ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നെന്നും ഭര്‍ത്താവ് പറയുന്നു.

പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും, ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ ഇയാള്‍ നിരരന്തരം ലൈംഗികമായി ചൂഷണം ചെയ്‌തെന്നും ഭര്‍ത്താവ് പറയുന്നു.

മൂന്ന് വര്‍ഷത്തോളം ഇത് തുടര്‍ന്നു. ഭാര്യയെ ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *