രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ആറായിരത്തിന് മുകളിൽ; 11 കൊവിഡ് മരണം
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും 6000ത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 6,155 പേർക്ക് കോവിഡ് അഥിരീകരിച്ചു. കൊവിഡ് കേസുകൾ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം ചേരും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആശുപത്രികളിൽ മോക് ഡ്രില്ലുകൾ നടക്കും.
കേരളത്തിൽ, 2 പേരടക്കം, 11 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. നിലവിലുള്ള രോഗികളുടെ എണ്ണം 31,194 ആയി ഉയർന്നു. നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.63% മാണ്. 24 മണിക്കൂറിനിടെ 733 പേർക്ക് കൊവിഡ്, സ്ഥിരീകരിച്ച ഡൽഹിയിൽ 20% മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്.
കൊവിഡ് കേസുകൾ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഇന്നും നാളെയും അവലോകന യോഗം ചേരും. ജില്ലാതലങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും, ജില്ല ഭരണകൂടത്തിന്റെയും യോഗം ചേർന്നു, തയ്യാറെടുപ്പുകളും സാഹചര്യങ്ങളും അവലോകനം ചെയ്യാനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് യോഗം. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ പരിശോധിക്കാൻ തിങ്കൾ ചൊവ്വാ ദിവസങ്ങളിൽ ആശുപത്രികളിൽ മോക് ഡ്രിൽ സംഘടിപ്പിക്കും.