കുതിച്ചുയർന്ന് കൊവിഡ്; രാജ്യത്ത് പ്രതിദിന കേസുകൾ 6000 കടന്നു
രാജ്യത്ത് പ്രതിദിന കേസുകൾ കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6050 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 13 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 3.39 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിക്കുമ്പോഴും ആശ്വസിക്കാവുന്ന രീതിയിലുള്ളതല്ല ഇന്ത്യയിലെ പ്രതി ദിന കൊവിഡ് നിരക്ക്. കഴിഞ്ഞ ദിവസം 5335 കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ഇതോടുകൂടി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 25587 ആയി ഉയർന്നു. ഒരു ആഴ്ച മുൻപ് വരെ ഒരു ശതമാനത്തിൽ താഴെയായിരുന്നു പോസിറ്റിവിറ്റി നിരക്ക് ഇന്ന് മൂന്നിരട്ടിക്ക് മുകളിലാണ്. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14 കൊവിഡ് മരങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചു. കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. കൂടാതെ, കർണാടകയിലും രാജസ്ഥാനിലും ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നത തല യോഗം ചേർന്ന് രാജ്യത്തെ കൊവിഡ് സാഹചര്യം