പാർട്ടിയെ നിരോധിക്കണമെന്ന ആവശ്യം തള്ളണം; മുസ്‌ലിം ലീഗ് സുപ്രിംകോടതിയിൽ
പാർട്ടിയെ നിരോധിക്കണമെന്ന ആവശ്യം തള്ളണമെന്ന് മുസ്‌ലിം ലീഗ് സുപ്രിംകോടതിയിൽ. മതചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിലാണ് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സത്യവാങ്മൂലം സമർപ്പിച്ചത്.
പാർട്ടിയുടെ പ്രവർത്തനം മതേതരമാണ്.കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ തങ്ങൾക്കുണ്ടെന്ന് മുസ്ലിം ലീഗ് സത്യവാങ്മൂലത്തിൽ പറയുന്നു.ഏഴു പതിറ്റാണ്ടിലധികമായി പാർട്ടി പ്രവർത്തിക്കുന്നുണ്ട്.
ലീഗിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണെന്നും, ഹർജിക്കാരൻ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ ആളെന്നും ലീഗ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.