Monday, January 6, 2025
National

ജമ്മുവിൽ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു; പ്രതിഷേധവുമായി നാട്ടുകാർ

ജമ്മു കശ്മീരിലെ രജൗരിയിൽ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് പ്രാദേശിക യുവാക്കൾ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രകോപിതരായ നാട്ടുകാർ രജൗരി-ജമ്മു ഹൈവേ ഉപരോധിച്ചു.

ആൽഫ ടിസിപിയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സൈനിക ക്യാമ്പിന് സമീപം സംശയാസ്പദമായ നീക്കം നിരീക്ഷിച്ച ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. വെടിവയ്പിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടതായും ഇരുവരും പ്രാദേശിക പൗരന്മാരായിരുന്നു എന്നും സൈന്യം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *