Saturday, October 19, 2024
Kerala

കരുനാഗപ്പള്ളിയിൽ സവാള കയറ്റി വന്ന ലോറിയിൽ 80 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നം; ഒരാൾ പിടിയിൽ, രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊല്ലം കരുനാഗപ്പള്ളിയിൽ വൻ ലഹരി വേട്ടയുമായി പൊലീസ്. രണ്ട് ലോറികളിലായി കടത്തിക്കൊണ്ടുവന്ന ഒരു ലക്ഷത്തി ഇരുപത്തിയേഴായിരത്തി നാനൂറ്റി പത്ത് പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 80 ലക്ഷത്തോളം രൂപ വില വരുന്ന ലഹരി ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. സവാളയും ഉള്ളിയും കയറ്റി വന്ന ലോറിയിൽ കടത്തുകയായിരുന്നി നിരോധിത പുകയില ഉൽപ്പന്നങ്ങൾ.

കരുനാഗപ്പള്ളി എസിപിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയധികം പുകയില ഉൽപ്പന്നം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശി തൗഫീക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

സംസ്ഥാനത്തൊട്ടാകെ ലഹരിക്കേസുകളുടെ എണ്ണം വർധിക്കുകയാണ്. ഇന്നലെ പാ​ല​ക്കാ​ട് ​ജം​ഗ്ഷ​നിലെ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ന​ട​ത്തി​യ മിന്നൽ​ ​പ​രി​ശോ​ധ​ന​യി​ൽ​ 12​ ​കി​ലോയിൽ അധികം​ ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടിയിരുന്നു. എ​ക്‌​സൈ​സും റെ​യി​ൽ​വേ​ ​കു​റ്റാ​ന്വേ​ഷ​ണ​ ​വി​ഭാ​ഗ​വും​ ​ ചേർന്ന് നടത്തിയ പരിശോധനയിലാണ് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​​ ​സം​ശ​യാ​സ്പ​ദ​മാ​യി​ ​കാ​ണ​പ്പെ​ട്ട​ ​ഒ​ഡി​ഷ​ ​സ്വ​ദേ​ശി​ ​അ​ഖി​ല​ ​നാ​യ​കി​ൽ​ ​(22​)​ ​നി​ന്ന് ​എ​ട്ടു​കി​ലോ​ ​ക​ഞ്ചാ​വ് പിടികൂടിയത്. ഇതിന് പുറമേ​ ​ഷാ​ലി​മാ​ർ ​-​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ക്സ്‌​പ്ര​സി​ലെ​ ​ജ​ന​റ​ൽ​ ​ക​മ്പാ​ർ​ട്ട്‌​മെ​ന്റി​ൽ​ ​ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത​ ​ബാ​ഗി​ൽ​ ​നി​ന്ന് ​നാ​ലു​കി​ലോ​ ​ക​ഞ്ചാ​വും ​ക​ണ്ടെ​ത്തി.

എ​ക്‌​സൈ​സും ​റെ​യി​ൽ​വേ​ ​സം​ര​ക്ഷ​ണ​ ​സേ​ന​യും ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​ക​ളി​ൽ​ 400​ ​കി​ലോ​യി​ല​ധി​കം​ ​ക​ഞ്ചാ​വും​ ​അ​ര​ക്കി​ലോ​ ​എം.​ഡി.​എം.​എ​യും മൂ​ന്ന​ര​ ​കി​ലോ​ ​ഹാ​ഷി​ഷും​ ​​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​രൂ​പ​ ​വി​ല​വ​രു​ന്ന​ ​ഹെ​റോ​യി​നും, 1200​ ​കി​ലോ ​നി​രോ​ധി​ത​ ​പു​ക​യി​ല​ ​ഉ​ല്പ​ന്ന​ങ്ങ​ളും​ ​​പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.​ ​50​ഓ​ളം​ ​പേ​രാണ് വി​വി​ധ​ ​കേ​സു​ക​ളി​ലാ​യി​ അ​റ​സ്റ്റിലായത്.

Leave a Reply

Your email address will not be published.