ഒടുവിൽ ട്വിറ്റർ വഴങ്ങി: പുതിയ ഐടി ചട്ടങ്ങൾ പാലിക്കാമെന്ന് അറിയിപ്പ്
കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടങ്ങൾ പാലിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുവെന്ന് ട്വിറ്റർ. ഇത് നടപ്പാക്കാൻ ഒരാഴ്ച സമയവും ആവശ്യപ്പെട്ടു.
ഐടി ചട്ടങ്ങൾ ഉടൻ നടപ്പാക്കാൻ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയിരുന്നു. ചട്ടം നടപ്പാക്കിയില്ലെങ്കിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് നൽകുന്ന പരിരക്ഷ നഷ്ടമാകുന്നത് അടക്കം കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പും ഉണ്ടായിരുന്നു.