Saturday, January 4, 2025
National

എം പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട; തീരുമാനവുമായി ഹൈക്കമാൻഡ്

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ്. എംപിമാർക്ക് എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാൻഡിൽ ധാരണയായി. പാർലമെന്റിലെ അംഗസംഖ്യ കുറയ്ക്കാനാകില്ല. ഒരു സംസ്ഥാനത്തും ഇളവ് കൊടുക്കേണ്ടെന്നും ഹൈക്കമാൻഡ് തീരുമാനിച്ചു

കേരളത്തിലെ ചില കോൺഗ്രസ് എംപിമാർ രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. കെ മുരളീധരൻ, കെ സുധാകരൻ, അടൂർ പ്രകാശ്, ബെന്നി ബെഹന്നാൻ എന്നിവരുടെ പേരുകളാണ് പറഞ്ഞു കേട്ടിരുന്നത്. എന്നാൽ നേതാക്കളുടെ ആഗ്രഹത്തിനാണ് ഹൈക്കമാൻഡ് തുടക്കത്തിലെ കർട്ടനിട്ടത്.

മുതിർന്ന നേതാക്കൾ മത്സരിച്ചാൽ മാത്രമേ ചില മണ്ഡലങ്ങളിൽ ജയസാധ്യതയുള്ളു എന്ന് വിലയിരുത്തലുകൾ വന്നിരുന്നു. എന്നാൽ ലോക്‌സഭയിലും രാജ്യസഭയിലും പാർട്ടിക്ക് അംഗസംഖ്യ കുറവായ സാഹചര്യത്തിൽ ഭാഗ്യപരീക്ഷണത്തിന് നിൽക്കേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *