കണ്ണൂർ ആലക്കോട് 16കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ കൂടി അറസ്റ്റിൽ
കണ്ണൂർ ആലക്കോട് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാലു പേർ കൂടി പിടിയിലായി. ആലക്കോട് ഒറ്റത്തൈ സ്വദേശി കറുത്തേടത്ത് റിജോ(36), പെരുനിലത്തെ കുന്നുംപുറത്ത് ഹൗസിൽ കെ.സി ജിനോ(36) മണക്കടവ് മുക്കട ഇലവനപ്പാറ മനോജ് അബ്രഹാം (40), ഒറ്റത്തൈ സ്വദേശി ഊരാളി പറമ്പിൽ ജിതിൻ (27) എന്നിവരാണ് പിടിയിലായത്.
പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്. 2018 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. 2017 ലും പെൺകുട്ടി പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തിയിരുന്നു. 2017 ലെ പീഡനവുമായി ബന്ധപ്പെട്ട് നാലു പേർക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.പ്രതികൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.