Friday, October 18, 2024
National

മണിപ്പൂരിൽ ഇടപെട്ട് സുപ്രീംകോടതി; പ്രത്യേക സമിതിയെ നിയോഗിച്ചു, മലയാളിയായ മുൻ ഹൈക്കോടതി ജ‍ഡ്‍ജിയും സംഘത്തിൽ

ദില്ലി: മണിപ്പൂര്‍ വിഷയത്തില്‍ കര്‍ശന ഇടപെടലുമായി സുപ്രീംകോടതി. മുൻ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തൽ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചു. ശാലിനി ജോഷിയും മലയാളിയായ ആശാ മേനോനുമാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. അന്വേഷണത്തിന് അപ്പുറമുള്ള കാര്യങ്ങൾ സമിതി പരിഗണിക്കും.

മനുഷ്യാവകാശ വിഷയങ്ങൾ, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ സംബന്ധിച്ച് സമിതി കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് മേൽനോട്ടത്തിനും കോടതിയെ സഹായിക്കാനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനെയും നിയോഗിക്കും. സമിതിക്ക് മതിയായ സുരക്ഷ ഒരുക്കാൻ മണിപ്പൂർ സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സുപ്രീംകോടതി വിഷയം പരിഗണിക്കുന്നതിനിടെ മണിപ്പൂരിൽ നിന്നുള്ള അഭിഭാഷകൻ വികാരാധീധനായി. എല്ലാവരും മണിപ്പുരിൽ ഒരു ദിവസം താമസിച്ചാൽ കാര്യങ്ങൾ മനസിലാകുമെന്ന് മണിപ്പൂരിൽ നിന്നുള്ള അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. ദേശീയ പാതകളിൽ സ്വന്തമായ പരിശോധന സംഘങ്ങളുണ്ട്. അവർ റോഡ് തടയുകയും പണം വാങ്ങുകയും ചെയ്യുന്നുവെന്നും അഭിഭാഷകൻ കോടതി അറിയിച്ചു.

Leave a Reply

Your email address will not be published.