കരുവന്നൂർ ബാങ്കിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു
കരുവന്നൂർ ബാങ്കിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകർക്ക് തിരികെ നൽകാനുള്ളതിന്റെ കണക്കും ഈ സമിതി വിലയിരുത്തും. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയതായി സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു.
സഹകരണ രജിസ്ട്രാറിന്റെ മേൽനോട്ടത്തിലാകും മൂന്നംഗ സമിതി പ്രവർത്തിക്കുക. തിരിമറി കേസിൽ പ്രതികളായവരുടെ ആസ്തി വിലയിരുത്തുന്നതിനും നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ ഒരു പ്രതിയെ കൂടി ഇന്ന് പിടികൂടിയിരുന്നു. അഞ്ചാം പ്രതി ബിജോയ് ആണ് പിടിയിലായത്. ഗുരുവായൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.