രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,021 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,021 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,02,07,871 ആയി ഉയർന്നു.
279 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. 1,47,901 പേർ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 21,131 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 97,82,669 ആയി ഉയർന്നു
95.83 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 2,77,301 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ലോകത്ത് 8.11 കോടി ആളുകൾക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 17.71 ലക്ഷം പേർ മരിച്ചു. 5.72 കോടിയാളുകൾ രോഗമുക്തി നേടി.
അതേസമയം, ഓക്സ്ഫോർഡിന്റെ കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്റെ ഡ്രൈ റൺ ഇന്ന് നാല് സംസ്ഥാനങ്ങളിൽ നടക്കും. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കുത്തിവെപ്പിന്റെ ഡ്രൈ റൺ നടക്കുക. ഓരോ സംസ്ഥാനത്തെ രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ത കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റൺ നടക്കുക