Tuesday, January 7, 2025
National

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. 15 പേർ പുതുമുഖങ്ങളാണ്. രണ്ട് വനിതകളും മന്ത്രിസഭയിലുണ്ട്.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാജ്ഭവനിലായിരുന്നു ചടങ്ങ്. കമൽഹാസൻ, ശരത്കുമാർ, പി ചിദംബരം തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. പത്ത് വർഷത്തിന് ശേഷമാണ് തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിലേറുന്നത്.

്അതേസമയം സ്റ്റാലിന്റെ മകനും നടനുമായ ഉദയിനിധി സ്റ്റാലിൻ മന്ത്രിസഭയിൽ ഇല്ല. ഉദയനിധി മന്ത്രിയാകുമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *