തമിഴ്‌നാട്ടിൽ ഡി.എം.കെ മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച
ചെന്നൈ: തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി എം. കെ. സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സ്റ്റാലിൻ മന്ത്രിസഭയിലേക്കുള്ള പുതിയ മന്ത്രിമാരെ തീരുമാനിക്കാൻ മന്ത്രിസഭ ചര്‍ച്ചകള്‍ തുടങ്ങി. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മാത്രം മതിയെന്നിരിക്കെ 158 സീറ്റുകള്‍ നേടിയാണ് ഡി.എം.കെ അധികാരത്തിലേറുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. രാജ്ഭവനിലെ ലളിതമായ സത്യപ്രതിജ്ഞ ചടങ്ങോടെ സ്റ്റാലിൻ അധികാരത്തിലേറും. ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന മന്ത്രിസഭയാണ് സ്റ്റാലിന്റെ പരിഗണനയിലുള്ളതെന്നാണ് ലഭ്യമായ വിവരം.