Saturday, October 19, 2024
Kerala

ലോക് ഡൗൺ നാളെ പുലർച്ചെമുതൽ 16-ന് അർധരാത്രിവരെ;അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഏഴരവരെ തുറക്കും, അതിനാൽ കൂട്ടത്തോടെ എത്തി തിരക്ക് കൂട്ടേണ്ട

ലോക് ഡൗൺ നാളെ പുലർച്ചെമുതൽ 16-ന് അർധരാത്രിവരെ;അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഏഴരവരെ തുറക്കും, അതിനാൽ കൂട്ടത്തോടെ എത്തി തിരക്ക് കൂട്ടേണ്ട

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ കേരളത്തിൽ ഒരാഴ്ചത്തേക്ക്‌ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതൽ 16-ന് രാത്രി 12 വരെ കർശന നിയന്ത്രണങ്ങളോടെ അടച്ചിടൽ നടപ്പാക്കും.

അടിയന്തരസേവനങ്ങൾക്കും ചരക്കുനീക്കത്തിനും മാത്രമേ അന്തസ്സംസ്ഥാന റോഡ് യാത്ര അനുവദിക്കൂ. സ്വകാര്യവാഹനങ്ങൾ നിരത്തിലിറക്കരുത്.

കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ തുറക്കില്ല.  ആരാധനാലയങ്ങളിൽ ജനങ്ങളെ പ്രവേശിപ്പിക്കില്ല.  എല്ലാവിധ കൂട്ടുചേരലുകളും നിരോധിച്ചു.

സ്വകാര്യസ്ഥാപനങ്ങളും അവശ്യവിഭാഗത്തിലല്ലാത്ത വ്യാപാരസ്ഥാപനങ്ങളും നിയന്ത്രണങ്ങളിൽ ഇളവില്ലാത്ത വ്യവസായസ്ഥാപനങ്ങളും അടഞ്ഞുകിടക്കും.

വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കില്ല.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഏഴരവരെ തുറക്കും

മെട്രോ ഒഴികെയുള്ള തീവണ്ടിസർവീസുകളും വിമാനസർവീസുകളും ഉണ്ടാവും

ചരക്കുഗതാഗതത്തിന് തടസ്സമുണ്ടാവില്ല

ആരോഗ്യപ്രവർത്തകരെ തടയില്ല

മാധ്യമപ്രവർത്തകരെ തടയില്ല

കോവിഡ് രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ട വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും തടയില്ല.

അന്തസ്സംസ്ഥാന യാത്ര നടത്തുന്നവർ കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

ശവസംസ്കാരത്തിന് 20 പേർ, വിവാഹത്തിന് 30

ശവസംസ്കാരച്ചടങ്ങിൽ 20 പേർക്കുമാത്രമേ പങ്കെടുക്കാവൂ.

നേരത്തേ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം. 30 പേർക്കുമാത്രം പങ്കെടുക്കാം. പോലീസ് സ്റ്റേഷനിൽ നേരത്തേ അറിയിച്ചിരിക്കണം. ശവസംസ്കാരത്തിന്റെയും വിവാഹത്തിന്റെയും വിവരങ്ങൾ കോവിഡ് പോർട്ടലിൽ രജിസ്റ്റർചെയ്യുകയും വേണം.

വാക്സിൻ എടുക്കാൻപോകുന്നവർ രജിസ്‌ട്രേഷൻ വിവരങ്ങൾ കാണിക്കണം.

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ ദുരന്തനിവാരണനിയമവും പകർച്ചവ്യാധി നിയന്ത്രണനിയമവും പ്രകാരം ശിക്ഷിക്കും.

 

 

Leave a Reply

Your email address will not be published.