മലയാളികൾ തിങ്ങിപ്പാർക്കുന്ന തമിഴ് നാട്ടിലെ നീലഗിരിക്ക് വാഗ്ദാനങ്ങൾ ഏറെ നൽകി നിയുക്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
മലയാളികൾ തിങ്ങിപ്പാർക്കുന്ന തമിഴ് നാട്ടിലെ നീലഗിരിക്ക് വാഗ്ദാനങ്ങൾ ഏറെ നൽകി നിയുക്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ‘ .നീലഗിരിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കടുത്ത നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും, നീലഗിരിയെ സഞ്ചാരികളുടെ പറുദീസയാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെ നേതാവും നിയുക്ത തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ വാക്കുകളിൽ ആശ്വാസം കൊണ്ടിരിക്കുകയയാണ് വയനാട്ടിൽ കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന തമിഴ്നാട് നീലഗിരി ജില്ലയിലെ പതിനായിരക്കണക്കിന് വരുന്ന മലയാളി കുടുംബൾ . ജില്ലയിൽ കടുത്ത നിർമ്മാണ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത് ഈ നിയമങ്ങളിൽ നിർമാണമേഖലയിലെ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുമെന്ന എം.കെ. സ്റ്റാലിന്റെ പ്രസ്താവന ഏറെ പ്രതീക്ഷയോടെയാണ് നീലഗിരി ജില്ലയിലെ മലയാളികൾ അടങ്ങുന്ന ജനസമൂഹം സ്വീകരിക്കുന്നത് .
നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്നു നിയുക്ത തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രസ്താവന മലയാളി ഭൂരിപക്ഷം ഏറേ പ്രതീക്ഷയോട യാണ് എതിരേൽക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ടൂറിസം കേന്ദ്രമായ ഊട്ടി ഉൾപ്പെടുന്ന ജില്ലയാണ് നീലഗിരി .