Thursday, January 9, 2025
Kerala

കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല; കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം തുടരുന്നു

കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം തുടരുന്നു. പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് ചീഫ് ഓഫീസിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

ഭരണപക്ഷ യൂണിയനായ സിഐടിയു മേഖലതലത്തിൽ പ്രതിഷേധ ജാഥകളും നടത്തും. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ധാരണ ഇതുവരെ പാലിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം തുടരുന്നത്.

ഇതിനിടെ ശമ്പളം ഔദാര്യമല്ല അവകാശമാണെന്ന് മനസ്സിലാക്കാത്തത് പിണറായി സർക്കാരിനും കെഎസ്ആർടിസി മാനേജ്മെൻ്റിനും മാത്രമാണെന്ന് ടി.ഡി.എഫ് സംസ്ഥാന തമ്പാനൂർ രവി ആരോപിച്ചു. ശമ്പളം കിട്ടുന്നതുവരെ നിരാഹാര സമരം തുടരുമെന്നും കൂടുതൽ പ്രവർത്തകരെ അണിനിരത്തുമെന്നും വിൻസൻ്റ് എംഎൽഎ യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *