Sunday, April 13, 2025
National

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മധ്യപ്രദേശിൽ നാല് മരണം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമായി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സേന സഹായം മധ്യപ്രദേശ് സർക്കാർ ആവശ്യപ്പെട്ടു.

മധ്യപ്രദേശിൽ ഇടിമിന്നലിനെ തുടർന്ന് ഇന്നലെ നാല് പേരാണ് മരിച്ചത്. 700 ഓളം പേർ വെള്ളപൊക്ക മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ഗ്വാളിയോർ- ചമ്പൽ മേഖല പൂർണമായും വെള്ളക്കെട്ടിലായി. ശിവ്പുരി, ഷിയോപ്പുർ, ഗുണ എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ദാത്തിയയിൽ നിന്നും രത്നാഗിലേക്കുള്ള രണ്ട് പാലങ്ങൾ കനത്തമഴയിൽ ഒലിച്ചുപോയി. പ്രതികൂല കാലാവസ്ഥ മൂലം വ്യോമസേനയുടെ രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നു.

രാജസ്ഥാനിൽ കനത്ത മഴയിൽ ബാരൻ ജില്ല വെള്ളത്തിലായി. താഴ്ന്ന പ്രദേശത്തു നിന്ന് 700 ഓളംപേരെ മാറ്റിപാർപ്പിച്ചു. ഷഹബാദിലും കിഷൻഗഞ്ചിലും മഴ ശക്തമായി തുടരുകയാണ്. നിരവധി വീടുകൾ തകർന്നു. ബാൻ ഗംഗ നദി കരകവിഞ്ഞു. കിഷൻഗഞ്ച് മേഖലയിലെ ജലാശയങ്ങൾ കരകവിഞ്ഞ അവസ്ഥയിലാണ്. കർവ്രിഖൂർ ഗ്രാമത്തിലെ ജനങ്ങളെ മാറ്റിപാർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *