രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന് 30 ദിവസത്തെ പരോൾ അനുവദിച്ചു
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന എ ജി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഡ് 19 അപകട സാധ്യത മുന്‍നിര്‍ത്തി തന്റെ മകന് 90 ദിവസത്തേക്ക് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പേരറിവാളന്റെ മാതാവ് അര്‍പുതമ്മാളിന്റെ ഹരജി തമിഴ്‌നാട് സര്‍ക്കാര്‍ തള്ളി ആഴ്ചകള്‍ക്കു ശേഷമാണ് കോടതിയുടെ തീരുമാനം.
പേരറിവാളന് 30 ദിവസത്തേക്ക് പരോള്‍ നല്‍കണമെന്ന് ജസ്റ്റിസ് എന്‍ കിരുബകരന്‍, ജസ്റ്റിസ് വി എം വേലുമണി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.