Monday, January 6, 2025
Gulf

സൌദിയിലെ മുഴുവൻ പ്രവാസികൾക്കും ആശ്വാസമായി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് ; വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി നീട്ടി

കോവിഡ് പശ്ചാത്തലത്തില്‍ പ്രയാസത്തിലായ പ്രവാസികള്‍ക്കായി കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് സൌദി അറേബ്യ. ഇഖാമ കാലാവധി അവസാനിച്ച വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൌജന്യമായി നീട്ടി നല്‍കും. പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ഇവയാണ്.

1. വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ വിദേശികളുടെ ഫൈനല്‍ എക്സിറ്റ് വിസ സൌജന്യമായി നീട്ടി നല്‍കും.

2. വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ വെക്കേഷന് പോയി മടങ്ങി വരാനാകാതെ ഇഖാമ കാലാവധി തീര്‍ന്നവര്‍ക്കും തീരാനിരിക്കുന്നവര്‍‌ക്കും മൂന്ന് മാസത്തേക്ക് കൂടി ഇഖാമ സൌജന്യമായി ഓട്ടോമാറ്റികായി നീട്ടി നല്‍കി.

3. വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ പോയി റീ എന്‍ട്രി കാലാവധി കഴിഞ്ഞവരുടെ റീഎന്‍ട്രി ഓട്ടോമാറ്റിക്കായി നീട്ടി നല്‍കി. റീ എന്‍ട്രി അടിച്ച് നാട്ടില്‍ പോകാന്‍ കഴിയാതിരുന്നവരുടെ റീ എന്‍ട്രി കാലാവധിയും നീട്ടും.

4. രാജ്യത്തിനകത്ത് ഉള്ള എല്ലാ വിദേശികളുടേയും ഇഖാമ മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കും. ഇഖാമ നിലവില്‍ അവസാനിക്കുന്നവര്‍ക്കെല്ലാം ഓട്ടോമാറ്റിക് ആയി കാലാവധി നീട്ടി ലഭിക്കും.

5. സന്ദര്‍ശന വിസയിലെത്തി വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം സൌദിയില്‍ കുടുങ്ങിയ എല്ലാ സന്ദര്‍ശന വിസക്കാര്‍ക്കും മൂന്ന് മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി നല്‍കും.

സൌദിയിലെ മുഴുവന്‍ പ്രവാസികള്‍ക്കും ആശ്വാസമാകുന്നതാണ് ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. വരും ദിവസങ്ങളിലാകും ഓട്ടോമാറ്റിക്കായി കാലാവധി നീട്ടി ലഭിക്കുക. ഇതിനായി ജവാസാത്തില്‍ പോകേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *