ആര്യവൈദ്യ ഫാർമസി എംഡി പി.ആർ. കൃഷ്ണകുമാർ അന്തരിച്ചു
കോയമ്പത്തൂർ: കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി എംഡി ഡോ. പി.ആർ. കൃഷ്ണകുമാർ (69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒന്പതോടെയായിരുന്നു അന്ത്യം.
ശവസംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ കോയമ്പത്തൂരില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും. അവിവാഹിതനായ കൃഷ്ണകുമാര്‍ കോയമ്പത്തൂര്‍ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം. ആയുര്‍വേദരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് 2009-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു.