പ്രധാനമന്ത്രി മോദി കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നത് രണ്ടാം ഘട്ട വിതരണത്തിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിൻ സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. രണ്ടാംഘട്ട വാക്‌സിൻ വിതരണത്തിലാകും പ്രധാനമന്ത്രി വാക്‌സിനെടുക്കുക.
ആദ്യഘട്ട വാക്‌സിൻ വിതരണം രാജ്യത്ത് ജനുവരി 16നാണ് തുടങ്ങിയത്. ആരോഗ്യപ്രവർത്തകർ, പ്രായമേറിയവർ എന്നിവർക്കാണ് വാക്‌സിന്റെ ആദ്യ ഡോസ് നൽകിത്.
രണ്ടാംഘട്ടത്തിൽ പ്രധാനമന്ത്രിക്കൊപ്പം സംസ്ഥാന മുഖ്യമന്ത്രിമാരും വാക്‌സിൻ സ്വീകരിക്കും. അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള എംപിമാർക്കും എംഎൽഎമാർക്കും ഇതോടൊപ്പം വാക്‌സിൻ നൽകും.