Thursday, October 17, 2024
Kerala

കേരളാ പോലീസിനെതിരായ വിമർശനം: ആനി രാജക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ

 

കേരളാ പോലീസിൽ ആർ എസ് എസ് ഗ്യാങുണ്ടെന്ന് സംശയിക്കുന്നതായി വിമർശിച്ച ആനി രാജക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. രാജ്യത്തെവിടെ ആയാലും വീഴ്ചയുണ്ടായാൽ പോലീസ് വിമർശിക്കപ്പെടണം. കേരളത്തിലായാലും യുപിയിലായാലും വീഴ്ച സംഭവിച്ചാൽ പോലീസ് വിമർശിക്കപ്പെടണമെന്നാണ് പാർട്ടി നിലപാടെന്നും ഡി രാജ പറഞ്ഞു

ആനി രാജയുടെ വിമർശനങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തുവന്നിരുന്നു. സംസ്ഥാന പോലീസിനെ കുറിച്ച് സിപിഐക്ക് പരാതിയില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. കാനത്തെ തള്ളിയാണ് ഡി രാജ രംഗത്തുവന്നത്.

Leave a Reply

Your email address will not be published.