മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; ബീരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി ഗോത്ര പാര്‍ട്ടി
മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി. ബീരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി ഗോത്ര പാര്‍ട്ടി. രണ്ടു എംഎല്‍എമാരുള്ള കുക്കി പീപ്പിള്‍സ് അലയന്‍സ് ആണ് പിന്തുണ പിന്‍വലിച്ചത്. മണിപ്പൂരില്‍ കലാപം തുടരുന്ന സാഹചര്യത്തിലാണ് പിന്തുണ പിന്‍വലിച്ചത്.
160ലധികം പേരുടെ മരണത്തിനിടയാക്കിയ അക്രമം നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിമര്‍ശനം തുടരുന്നതിനിടെയാണ് ഭരണ സഖ്യത്തില്‍ നിന്ന് പുറത്തുപോകാനുള്ള കെപിഎയുടെ തീരുമാനം.
മണിപ്പൂര്‍ നിയമസഭയില്‍ ബിജെപിക്ക് 32 അംഗങ്ങളുടെയും അഞ്ച് എന്‍പിഎഫ് എംഎല്‍എമാരുടെയും മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയുണ്ട്. മറുവശത്ത്, വിവിധ പാര്‍ട്ടികളുടെ പ്രതിനിധികള്‍ അടങ്ങുന്നതാണ് പ്രതിപക്ഷം. എന്‍പിപിക്ക് ഏഴ് സീറ്റുകളും കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളും ജെഡിയു ആറ് സീറ്റുകളുമുണ്ട്.