Thursday, January 23, 2025
Kerala

മന്ത്രിക്ക് പിന്തുണയുമായി വിജയരാഘവന്‍; റിയാസിന്റേത് പാര്‍ട്ടി നിലപാട്

 

തിരുവനന്തപുരം: മുഹമ്മദ് റിയാസിന് പിന്തുണയുമായി എ വിജയരാഘവന്‍. കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയുമായി മന്ത്രിയെക്കാണാന്‍ വരേണ്ടെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് സിപിഐഎം പിന്തുണ. പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനാണ് റിയാസിന്റേത് പാര്‍ട്ടി നിലപാടെന്നാണ് വിജയരാഘവന്‍ പറഞ്ഞത്.

നിയമസഭയില്‍ മന്ത്രി നടത്തിയ പ്രസ്താവനയെ നിയസഭാകക്ഷി യോഗത്തില്‍ ചോദ്യം ചെയ്ത് എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. എ എന്‍ ഷംസീറായിരുന്നു ഇക്കാര്യം ചര്‍ച്ചയ്ക്കിട്ടതെന്നും, മന്ത്രി ഖേദം പ്രകടിപ്പിച്ചുവെന്നുമായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും, ഇതാണ് പാര്‍ട്ടിയുടെ നയമെന്നുമായിരുന്നു മുഹമ്മദ് റിയാസ് പ്രതികരിച്ചത്. സംഭവത്തില്‍ ഷംസീര്‍ പ്രതികരിക്കാനും തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *