കേന്ദ്രമന്ത്രിമാരായ നഖ്‌വിയും ആർസിപി സിങ്ങും രാജിവച്ചു
ന്യൂഡൽഹി:കേന്ദ്ര മന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്‌വിയും രാം ചന്ദ്ര പ്രസാദ് സിങ്ങും രാജിവച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും രാജിവച്ചത്. നഖ്വിയുടെയും രാം ചന്ദ്ര പ്രസാദ് സിങ്ങിന്റെയും രാജ്യസഭയിലെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് രാജി.
ബിജെപി നേതാവായ നഖ്വിക്കും ജെഡിയു നേതാവായ സിങ്ങിനും പാര്‍ട്ടികള്‍ വീണ്ടും രാജ്യസഭാ ടിക്കറ്റ് നല്‍കിയിരുന്നില്ല. സഭാംഗമല്ലാതെ ആറു മാസം കൂടി മന്ത്രിസ്ഥാനത്തു തുടരാമെന്നിരിക്കെ, ഇരുവരും തുടരേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം എന്നാണ് സൂചന.
ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നഖ് വിയുടെയും സിങ്ങിന്റെയും പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചതായും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കാബിനറ്റ് യോഗത്തിനു ശേഷം നഖ്വി ബിജെപി ആസ്ഥാനത്ത് എത്തി പാര്‍്ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി.