സുരേന്ദ്രന്‍ രാജിവെക്കണമെന്ന് നേതാക്കള്‍; അച്ചടക്കം പാലിക്കണമെന്ന് സുരേന്ദ്രന്‍
തെരഞ്ഞെടുപ്പിലെ പരാജയവും ഇതിന് ശേഷമുണ്ടായ സീറ്റ് കച്ചവടക്കമുള്ള ആരോപണങ്ങളും കണക്കിലെടുത്ത് കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷം നേതാക്കള്‍. കാസര്‍കോട് നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് സുരേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നത്.
പാലക്കാട് നിന്നും എറണാകുളത്ത് നിന്നുമുള്ള നേതാക്കളാണ് സുരേന്ദ്രന്റെ രാജി ആവശ്യമുന്നയിച്ചത്. പ്രവര്‍ത്തകരില്‍ പലര്‍ക്കും നേതൃത്വത്തില്‍ വിശ്വാസമില്ല. അതിനാലാണ് സുരേന്ദ്രനെതിരായ ആരോപണങ്ങള്‍ക്ക് എതിരായ സമരങ്ങള്‍ക്ക് പോലും പിന്തുണയില്ലാത്തതെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു.
എന്നാല്‍ പാര്‍ട്ടിയില്‍ അച്ചടക്കം വേണമെന്ന മുന്നറിയിപ്പാണ് സുരേന്ദ്രന്‍ നടത്തിയത്. പാര്‍ട്ടി അച്ചടക്കം പ്രധാനമാണ്. കോണ്‍ഗ്രസല്ല ബിജെപി. അച്ചടക്കം ലംഘിക്കുന്നവരുടെ തിരുത്തിക്കാനുള്ള സംഘടനാ നടപടി യോഗത്തില്‍ പ്രധാന വിഷയമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു