മുൻ കേന്ദ്രമന്ത്രി അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു
മുൻ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്ദൾ നേതാവുമായ അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു. 82 വയസ്സായിരുന്നു. ഏപ്രിൽ 20നാണ് അജിത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചത്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു
ബുധനാഴ്ചയോടെ ആരോഗ്യനില വഷളാകുകയും വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. മുൻ പ്രധാനന്ത്രി ചൗധരി ചരൺ സിംഗിന്റെ മകനാണ്. യുപി ബാഗ്പത്തിൽ നിന്ന് ഏഴ് തവണ ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
വിപി സിംഗ് സർക്കാരിൽ വ്യവസായ മന്ത്രിയായി. നരസിംഹ റാവു മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു. പിന്നീട് 2001ൽ വാജ്‌പേയി മന്ത്രിസഭയിൽ കൃഷി മന്ത്രിയായി. രണ്ടാം യുപിഎ സർക്കാരിൽ വ്യോമയാന മന്ത്രിയായിരുന്നു.